കയർ അവാർഡ്
കയർ അവാർഡ്
കയർ മേഖലയിലെ വിവിധ രംഗത്ത് പ്രാഗത്ഭ്യം പ്രകടിപ്പിച്ചവരെ ആദരിക്കുന്നതിനായി സംസ്ഥാന കയർ വികസന വകുപ്പ്, സംസ്ഥാനതലത്തിലും പ്രോജക്ട് തലത്തിലും കയർ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നു.
സംസ്ഥാനതല അവാർഡുകൾ
- കയർപിരി, ചകിരി ഉൽപ്പാദക, മാറ്റ്സ് &മാറ്റിംഗ്സ്, ചെറുകിട ഉൽപ്പാദക മേഖലയിലെ ഏറ്റവും നല്ല സഹകരണ സംഘത്തിന്- ₹50,000/-വീതം
- കയർപിരി, ചകിരി ഉൽപ്പാദക, മാറ്റ്സ് മാറ്റിംഗ്സ്, ചെറുകിട ഉൽപ്പാദക മേഖലയിലെ സഹകരണ സംഘത്തിലെ ഏറ്റവും നല്ല പ്രസിഡന്റിന്- ₹10,000/- വീതം
- കയർപിരി, ചകിരി ഉൽപ്പാദക, മാറ്റ്സ് മാറ്റിംഗ്സ്, ചെറുകിട ഉൽപ്പാദക മാറ്റ്സ് &മാറ്റിംഗ്സ്സംഘത്തിലെ ഏറ്റവും നല്ല മാനേജർ/സെക്രട്ടറിക്ക് –₹10,000/- വീതം
- കയർപിരി, മാറ്റ്സ് &മാറ്റിംഗ്സ് സംഘങ്ങളിലെ ഏറ്റവും നല്ല തൊഴിലാളിക്ക് - ₹10,000/- വീതം
- പ്രതികൂലമായ സാഹചര്യത്തിലും അസാമാന്യമായ മാനേജ്മെന്റ് പാടവവും, നല്ല തൊഴിലാളി ബന്ധവും നിലനിർത്തി നൂതനമായ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വ്യക്തിമുദ്ര പതിപ്പിച്ച് ലാഭകരമായി പ്രവർത്തിക്കുന്ന സഹകരണസംഘത്തിനുള്ള പ്രത്യേക അവാർഡ് - ₹50,000/-
- നൂതനമായ ഉൽപന്നങ്ങൾ ഉൽപ്പാദിപ്പിച്ച് കയറ്റുമതി നടത്തിയ സഹകരണ സംഘങ്ങൾക്ക് - ₹50,000/-
- ഏറ്റവും നല്ല ചെറുകിട ഉൽപ്പാദകന് - ₹25,000/-
- ഏറ്റവും കൂടുതൽ തുകയ്ക്ക് കയറ്റുമതി നടത്തിയ സ്ഥാപനത്തിന് - ₹50,000/-
- ഏറ്റവും നല്ല തൊഴിലാളി ബന്ധം നിലനിർത്തി ഉൽപാദനവും കയറ്റുമതിയും നടത്തിയ സ്ഥാപനത്തിന് - ₹50,000/-
- ദീർഘകാല അനുഭവസമ്പത്തിനും സംഭാവനകൾക്കുമുള്ള അവാർഡ് - ₹50,000/-
- കയർമേഖലയിൽ ഏറ്റവും നല്ല ഡിസൈനുള്ള അവാർഡ് - ₹10,000/-
- കയർ വ്യവസായത്തിന് ഉതകുന്ന നൂതനമായ ഗവേഷണ കണ്ടെത്തലിനുള്ള അവാർഡ് - ₹50,000/- വീതം
പ്രോജക്ട് തലം
- കയർപിരി, ചകിരി ഉൽപ്പാദക മേഖലകളിലെ ഏറ്റവും നല്ല സഹകരണസംഘത്തിന് –₹10,000/- വീതം
- കയർപിരി സംഘത്തിലെ ഏറ്റവും നല്ല പ്രസിഡന്റിന് –₹5,000/-
- കയർപിരി സംഘത്തിലെ ഏറ്റവും നല്ല മാനേജർ/സെക്രട്ടറിക്ക് –₹5,000/-
- കയർപിരി സഹകരണസംഘത്തിലെ ഏറ്റവും നല്ല തൊഴിലാളിക്ക് - ₹5,000/-
ക്യാഷ് അവാർഡ് കൂടാതെ മെമന്റോയും സർട്ടിഫിക്കറ്റും
വ്യവസ്ഥകൾ
- പ്രോജക്ട് തലത്തിലും സംസ്ഥാനതലത്തിലും അവാർഡിന് പ്രത്യേകം അപേക്ഷകൾ
- അവാർഡിന്റെ നിബന്ധനകൾ നിലവിലുള്ള ഉത്തരവിനനുസരിച്ചായിരിക്കും
- മിക്കവാറും ഏപ്രിൽ മാസത്തിലായിരിക്കും മുൻവർഷത്തെ അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നത്.
- അപേക്ഷാഫോറവും സർക്കാർ ഉത്തരവും കയർ വികസന ഡയറക്ടറേറ്റിന്റെ വെബ് സൈറ്റായ coir.kerala.gov.in- ൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
കയർ സർക്കിൾ ഓഫീസ്, കയർ പ്രോജക്ട് ഓഫീസ്
കയർ വികസന ഡയറക്ടറേറ്റ്
www.coir.kerala.gov.in