കയർ ചവുട്ടികൾ

കെട്ടിടങ്ങളുടെ തറകൾ, ഗോവണികൾ, ഇടനാഴികൾ, മച്ചുകൾ തുടങ്ങിയവ അലങ്കരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഉൽപ്പന്നങ്ങളാണ് കയർ ചവിട്ടികൾ. റബർ ചേർന്നതും ചേർക്കാത്തതുമായ  കയറ്റുപായകൾ വിപണിയിൽ ലഭ്യമാണ്. പ്രകൃതിദത്തമായ രീതിയിൽ […]

കയർ പരവതാനികൾ

കെട്ടിടങ്ങളുടെ ഉൾഭാഗങ്ങൾ മനോഹരമാക്കുന്ന പ്രധാന കയർ ഉത്പന്നങ്ങളാണ് ഇവ. വിവിധ ആകൃതിയിലും വലിപ്പത്തിലും തയ്യാറാക്കുന്ന പരവതാനികളിൽ വിവിധ ചിത്രങ്ങൾ ആലേഖനം ചെയ്ത് വിപണിയിലിറക്കുന്നു. മെടഞ്ഞതും തൊങ്ങലുകൾ പിടിപ്പിച്ചതും […]

കയർ തടുക്കുകൾ

അകത്തളങ്ങളുടെ ഭംഗി കൂട്ടാൻ ഏറ്റവും അനുയോജ്യമായവയാണ് കയർ തടുക്കുകൾ. ഒട്ടനവധി ആകൃതിയിലും വലിപ്പത്തിലും ഡിസൈനിലും ഇവ ലഭ്യമാണ്. വീടിന്റെ മുറികൾ, ഹോട്ടൽ മുറികൾ തുടങ്ങിയവയുടെ ഭംഗി വർദ്ധിപ്പിക്കാൻ […]

റബ്ബറൈസ്ഡ് കയർ ഉല്പന്നങ്ങൾ

പ്രകൃതിദത്തമായ ഉത്പ്പന്നങ്ങളായ കയറിന്റെയും റബറിന്റെയും മിശ്രിതമായി ലഭ്യമാക്കുന്ന ഉത്പന്നമാണ് റബ്ബറൈസ്ഡ് കയർ. കൃത്യമായ അനുപാതത്തിൽ സംയോജിപ്പിച്ച് മെത്തകൾ, തലയിണകൾ, കുഷ്യനുകൾ, ചവുട്ടികൾ തുടങ്ങിയവയും ഉത്പ്പന്നങ്ങളും ഇത്തരത്തിൽ തയ്യാറാക്കുന്നു.

കയർ ഭൂവസ്ത്രം

മണ്ണിന്റെ ഫലഭൂയിഷ്ടത നിലനിർത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും വേണ്ടി പ്രകൃതിദത്ത നാരുകൾ നെയ്‌തോ നെയ്യാതെയോ വലപോലെ കെട്ടി ഉണ്ടാക്കിയെടുക്കുന്നവയാണ് കയർ ഭൂവസ്ത്രം. നല്ല ഗുണനിലവാരമുള്ള ക.ർ ഭൂവസ്ത്രത്തിലൂടെ മണ്ണിൽ […]

കാർപെറ്റുകൾ

മുറികളുടെ കാഴ്ചഭംഗി വർദ്ധിപ്പിക്കുന്നതിന്  ഏറ്റവും അനുയോജ്യമായ കയറുല്പന്നമാണ് കാർപെറ്റുകൾ. മൗർസോക്‌സ്, കർനാട്ടിക് പൈൽ കാർപ്പെറ്റ് തുടങ്ങിയ വിവിധ തരത്തിലുള്ള കാർപെറ്റുകൾ വിപണിയിൽ ലഭ്യമാണ്.

കയർ ടൈൽസ്

കയറിന്റെ പ്രകൃതിദത്തമായ സവിശേഷതയെ മുൻനിർത്തി തയ്യാറാക്കിയിട്ടുള്ള കയർ ഉല്പന്നമാണ് കയർ ടൈൽസ്. നവീനമായി രൂപകല്പന ചെയ്തിട്ടുള്ള ഉത്പന്നം തറകൾ ടൈൽ വിന്യസിച്ചതുപോലെയുള്ള കാഴ്ച നൽകുന്നു.

ചകിരിച്ചോറ്

കയർ നിർമ്മിച്ചതിന് ശേഷം അധികം വരുന്ന ചകിരിച്ചോറ് ഇപ്പോൾ വിവിധ രീതിയിൽ പ്രയോജനപ്പെടുത്തി വരുന്നു. വെള്ളത്തെ മണ്ണിൽ നിലനിർത്താനുള്ള കഴിവ് കൂടുതലായതിനാൽ വേനൽക്കാലത്ത് വിളയെ സംരക്ഷിക്കുന്നതിന് ചകിരിച്ചോറ് […]