അകത്തളങ്ങളുടെ ഭംഗി കൂട്ടാൻ ഏറ്റവും അനുയോജ്യമായവയാണ് കയർ തടുക്കുകൾ. ഒട്ടനവധി ആകൃതിയിലും വലിപ്പത്തിലും ഡിസൈനിലും ഇവ ലഭ്യമാണ്. വീടിന്റെ മുറികൾ, ഹോട്ടൽ മുറികൾ തുടങ്ങിയവയുടെ ഭംഗി വർദ്ധിപ്പിക്കാൻ ഇവയ്ക്ക് സാധിക്കുമെന്നതിൽ സംശയമില്ല. ലാറ്റക്സ് ഉള്ളതും ഇല്ലാത്തതും വിപണിയിൽ ലഭ്യമാണ്.