കയർ നിർമ്മിച്ചതിന് ശേഷം അധികം വരുന്ന ചകിരിച്ചോറ് ഇപ്പോൾ വിവിധ രീതിയിൽ പ്രയോജനപ്പെടുത്തി വരുന്നു. വെള്ളത്തെ മണ്ണിൽ നിലനിർത്താനുള്ള കഴിവ് കൂടുതലായതിനാൽ വേനൽക്കാലത്ത് വിളയെ സംരക്ഷിക്കുന്നതിന് ചകിരിച്ചോറ് കമ്പോസ്റ്റ് ഉത്തമമാണ്. കാർഷികാവശ്യങ്ങൾക്കൊപ്പം വ്യവസായ സ്ഥാപനങ്ങളിൽ മലിന വായുവിനെ ശുദ്ധീകരിക്കാൻ ഫിൽറ്ററായും ഉപയോഗിക്കാം.