കെട്ടിടങ്ങളുടെ ഉൾഭാഗങ്ങൾ മനോഹരമാക്കുന്ന പ്രധാന കയർ ഉത്പന്നങ്ങളാണ് ഇവ. വിവിധ ആകൃതിയിലും വലിപ്പത്തിലും തയ്യാറാക്കുന്ന പരവതാനികളിൽ വിവിധ ചിത്രങ്ങൾ ആലേഖനം ചെയ്ത് വിപണിയിലിറക്കുന്നു. മെടഞ്ഞതും തൊങ്ങലുകൾ പിടിപ്പിച്ചതും പരസ്പരം ബന്ധിതമാക്കിയതുമായ വിവിധതരം പരവതാനികൾ റബ്ബറൈസ് ചെയ്തും ചെയ്യാതെയും ലഭ്യമാക്കുന്നു.